Surprise Me!

മോദിക്കും പദ്ധതിക്കും പുല്ലുവില, വഴിയരികില്‍ മൂത്രമൊഴിച്ച് BJP മന്ത്രി | Oneindia Malayalam

2017-11-21 15 Dailymotion

Minister Ram Shinde Avoid Swachh Bharat


സ്വച്ഛ് ഭാരത് പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്യുമ്പോഴും ഇതിനെയൊക്കെ തള്ളുകയാണ് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. നരേന്ദ്രമോദി അധികാരത്തിലെത്തി പ്രഥമ പരിഗണന നല്‍കിയത് സ്വച്ഛ് ഭാരത് മിഷനാണ്. ഇതിനിടെ പൊതുവഴിയില്‍ മൂത്രമൊഴിച്ചാണ് മന്ത്രി പുലിവാല് പിടിച്ചത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ രാം ഷിൻഡെക്കാണ് പണികിട്ടിയത്. യാത്രക്കിടയില്‍ റോഡ്സൈഡില്‍ മൂത്രമൊഴിക്കുന്ന ഷിൻഡെയുടെ വീഡിയോ ഇതിനകം വൈറലായി. മഹാരാഷ്ട്രയിലെ സോളാപൂർ ബാർഷി റോഡ്സൈഡില്‍ കാർ നിർത്തിയിട്ടിരിക്കുന്നതായും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാത്ത് നില്‍‌ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ജലവിഭവശേഷി മന്ത്രിയായ ഷിൻഡെ സൊളപൂരിലെ മാലെഗോളിലെ ജല സംരക്ഷണ പദ്ധതി നിരീക്ഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയെ കളിയാക്കുകയാണ് ഷിന്‍ഡെ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. അതേസമയം താന്‍ രോഗ ബാധിതനായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു ഇതിനോടുള്ള മന്ത്രിയുടെ പ്രതികരണം.